

The Power of your Subconscious Mind (Malayalam) നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ സെൽഫ് ഹെൽപ് പുസ്തകങ്ങൾ ക്കിടയിലെ അതിശ്രേഷ്ഠമായ ഈ ഗ്രന്ഥം ജീവിത വിജയത്തിനായി നിർദേശിക്കുന്ന അടിസ്ഥാന പാഠങ്ങൾ ഏറെ ലളിതമെങ്കിലും ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിൽ വിശദീകരിക്കുന്ന ഉപദേശങ്ങളിലൂടെ ഡോ മർഫി നിങ്ങളെ ജീവിതവിജയത്തിലേക്ക് കൈപിടിച്ച് നടത്തുന്നു. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധ മനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ മർഫി നൽകുന്ന ഉപദേശങ്ങളുടെ ലളിത സംഗ്രഹം. സ്വന്തം ജീവിതത്തിൽനിന്നുള്ള അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാണ്. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹിക ബന്ധങ്ങൾ, സൗഹൃദ ബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. ലളിതവും പ്രായോഗികവും ഉപയുക്തവുമായ വിദ്യകളിലൂടെ ഉപബോധമനസ്സിന്റെ അത്ഭുത സിദ്ധികൾ മനസ്സിലാക്കൂ. ദൈനംദിന ജീവിതത്തിൽ അവ പ്രയോഗിക്കുന്നതിലൂടെ ജീവിത വിജയം കരസ്ഥമാക്കൂ. Miracles of your Mind (Malayalam) വേണ്ടത് തെരഞ്ഞെടുക്കാനുളള ശക്തിബോധമനസ്സിനുണ്ട്; എന്ത് തന്നോട് ചെയ്യാന്‍ പറഞ്ഞുവോ, അത് ഉപബോധമനസ്സ് നിര്‍വഹിക്കുന്നു. നമ്മുടെ ഉപബോധമനസ്സില്‍ ഒളിഞ്ഞിരിക്കുന്ന അന്തര്‍ല്ലീനശക്തികള്‍ക്ക് നമ്മുടെ ജീവിതത്തെ അഭിവൃദ്ധിപ്പെടുത്താന്‍ കഴിയുമെന്ന തന്റെ സിദ്ധാന്തം,‘സ്വയം രക്ഷാമാര്‍ഗത്തിന്റെ’(self help)ഗുരുവായ’ ഡോ ജോസഫ് മര്‍ഫി ഈ പുസ്തകത്തിലൂടെവിശദീകരിക്കുന്നു. മനസ്സിന്റെ ഈ ശക്തിയെ, സവിശേഷമായും ഉപബോധമനശ്ശക്തിയെ, എങ്ങനെപരമാവധി പ്രയോജനപ്പെടുത്താമെന്നും, നമ്മുടെ ചിന്തകളേയും പ്രവൃത്തികളേയും വിജയം പ്രാപ്തമാകുന്ന രീതിയില്‍ പോസിറ്റീവ് ആയ ദിശയിലേക്ക് വഴിതിരിച്ചുവിടുന്ന രീതിയില്‍ എങ്ങനെ ക്രമീകരിക്കാമെന്നും അദ്ദേഹം സവിസ്തരം വിവരിക്കുന്നു. നമ്മുടെ മനസ്സിന്റെ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനുളള അപാരമായ ശക്തി, നമ്മെ കൂടുതല്‍ വിജയവും സമ്പത്തും നേടാന്‍ സഹായിക്കുന്നു; അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു; കുടുംബത്തില്‍ സ്വരച്ചേര്‍ച്ച കൊണ്ടുവരുന്നു; നമ്മുടെ വൈവാഹികജീവിതം കൂടുതല്‍ മംഗളകരമാക്കുന്നു. മാത്രമല്ല, നിര്‍ണായകമായ തീരുമാനങ്ങളെടുക്കുന്നതിനുളള മൂല്യവത്തായമാര്‍ഗോപദേശവുംഅത് നമുക്ക് നല്കുന്നു.


| Customer Reviews | 5.0 out of 5 stars 1 Review |
Trustpilot
1 month ago
1 week ago